top of page

"Edible Colours"

portfolio logo.png

Anjali Sreedharan

നിലനില്പിനുവേണ്ടി തുടങ്ങി വിനോദത്തിലും മത്സരത്തിലും വരെ എത്തിനിൽക്കുന്ന മനുഷ്യന്റെ ഭക്ഷണ ചരിത്രത്തിന് മനുഷ്യ രാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യർ ഉൾപ്പെടുന്ന എല്ലാജീവികൾക്കും ഭക്ഷിക്കാൻ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കുമെങ്കിലും ഭക്ഷണത്തെ അതിന്റെ പ്രാഥമിക മൂല്യത്തിൽ നിന്ന് പല തലത്തിലേക്കും വ്യാപിപ്പിച്ച ഒരേയൊരു കൂട്ടം മനുഷ്യർ മാത്രമാണ്.ശരീരഘടന സസ്യഭുക്കിന്റെതാണെന്ന് പറയപ്പെടുന്നുവെങ്കിലും മനുഷ്യൻ ആദിമകാലം മുതൽക്കേ മിശ്രഭുക്കാണ്. ഓരോ സംസ്കാരങ്ങളിലും ഓരോ പ്രദേശങ്ങളിലും ഓരോ കാലാവസ്ഥയിലും ഓരോ വംശ വിഭാഗങ്ങളിലും വ്യത്യസ്തതയോടെ പരന്നു കിടക്കുന്ന ആ ഭക്ഷണ വ്യവഹാരത്തെക്കുറിച്ചു മാത്രം ആയിരക്കണക്കിന് പഠനങ്ങളും പുസ്തകങ്ങളും സിനിമകളും കഥകളുമുണ്ട്.

ഭക്ഷണം പാകം ചെയ്യുക,ഭക്ഷണം വിളമ്പുക എന്നത്  ആഹരിക്കുക എന്ന അടിസ്ഥാന ആവശ്യത്തിൽനിന്നും വളർന്ന്, ഇന്നതൊരു കല കൂടിയാണ്.ഭക്ഷണത്തിന്റെ സൗന്ദര്യാത്മകതയെ ആധുനിക - ആധുനികോത്തര കലാ ലോകം ഒരു സവിശേഷ സാധ്യതയാണ് കാണുന്നത്.

ഈ ചിത്രങ്ങൾ അത്തരത്തിൽ ഭക്ഷണം എന്ന ആഹാര വസ്തുവിനെ അതിന്റെ സൗന്ദര്യാത്മക സമീപനത്തോടെ കാണാനും പകർത്താനുമായി നടത്തിയ ഒരു ശ്രമമാണ്.ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഓരോ ഭക്ഷണ പദാർത്ഥങ്ങളും ഒരു കവിതയായി കണ്ട് ആസ്വദിച്ചു പകർത്തിയതാണ്.ആ ആസ്വാദനം നിങ്ങൾക്കും പകരാൻ സാധിക്കുമെന്ന വിശ്വാസത്തോടെ

Click on the image to open in full screen

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശി. ഫിസിയോതെറാപ്പിയിൽ ബിരുദം. Fruitbae, Babaganoush , Cookiestackcompany, Kulfi തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി ഫുഡ് ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. ന്യൂ വേവ് ഫിലിം സ്കൂളിന്റെ ഫോട്ടോഗ്രാഫി ആദ്യ ബാച്ച് വിദ്യാർഥിയാണ്.

  • Facebook

@Anjali Sreedharan

Anjali.png
  • Facebook
  • Instagram
  • Twitter
  • YouTube
bottom of page