ആകെ നനഞ്ഞാൽ കുളിരില്ല': മഴച്ചിത്രങ്ങളുടെ പ്രദർശനം സെപ്റ്റംബർ 2 മുതൽ

കോഴിക്കോട്: ലൈറ്റ്സോഴ്‌സ്- ന്യൂവേവ് ഫിലിം സ്‌കൂൾ പ്രതിമാസ ഫോട്ടോഗ്രഫി പ്രദർശനം നാലാമത് എഡിഷൻ സെപ്റ്റംബർ 2 ന് ന്യൂവേവ് ഫിലിം സ്‌കൂൾ ഗാലറിയിൽ ആരംഭിക്കും. മഴ പ്രമേയമാക്കി നടത്തിയ 31 ചിത്രങ്ങളാണ് 'ആകെ നനഞ്ഞാൽ കുളിരില്ല' എന്ന പ്രദർശനത്തിൽ ഉള്ളത്. ജൂൺമാസത്തിൽ ലൈറ്റ്‌സോഴ്‌സ് ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ മത്സരത്തിൽ സദാനന്ദപുലവർ ഒന്നാം സ്ഥാനത്തിന് അർഹനായി. ശങ്കരൻകുട്ടി രണ്ടാം സ്ഥാനവും ചിൻസ് കൊടുവള്ളി, തേജസ് കെ.പി. , സുഭാഷ് കൊടുവള്ളി എന്നിവർ പ്രത്യേക പരാമർശത്തിന് അർഹരാവുകയും ചെയ്തു. 25 ഫോട്ടോഗ്രാഫർമാരുടെ 31 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. പ്രദർശനം സെപ്റ്റംബർ 8 വരെ. സമയം വൈകീട്ട് 4 മുതൽ 8 വരെ. കുറേറ്റർസ്: പ്രമോദ് വാഴങ്കര, ഗിരീഷ് രാമൻ.