top of page
Search

ന്യൂവേവ് ഫിലിം സ്‌കൂൾ മെറിറ്റ് അഡ്മിഷൻ: പ്രവേശന പരീക്ഷ ജൂൺ 24 ന്

Updated: Jun 15, 2019



ന്യൂവേവ് ഫിലിം സ്‌കൂൾ മെറിറ്റ് അഡ്മിഷനുള്ള പ്രവേശന പരീക്ഷ ജൂൺ 24 ന് കോഴിക്കോട് ന്യൂവേവ് ഫിലിം സ്‌കൂളിൽ നടക്കും. ഡയറക്ഷൻ, സ്ക്രിപ്റ്റ് റൈറ്റിംഗ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് , ആക്ടിങ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ട പ്രവേശനം. മെറിറ്റിൽ ആദ്യമെത്തുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസ് ഇളവുണ്ട്. പ്രവേശനം നേടുന്ന എല്ലാ പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും എസ്.സി/ എസ്.ടി വിഭാഗത്തിനും 25 ശതമാനം ഫീസിളവുണ്ട്‌. പ്രവേശനത്തിന് ജൂൺ 20 വരെ www.nwfs.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂൺ 24 നാണ് പ്രവേശന പരീക്ഷ. ഓഗസ്റ്റ് 1 ന് ക്ലാസുകൾ ആരംഭിക്കും. ന്യൂവേവ് ഫിലിം സ്‌കൂൾ ഫോട്ടോഗ്രഫി ബാച്ചിലേക്കും അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസം ദൈർഘ്യമുള്ള റെഗുലർ ബാച്ചിലേക്കും ആറുമാസം ദൈർഘ്യമുള്ള വീക്കെൻഡ് ബാച്ചിലേക്കും ഇപ്പോൾ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ജൂലൈ 1 ന് ക്ലാസുകൾ ആരംഭിക്കും. കോഴിക്കോട് രാജാജി റോഡിൽ മാതൃഭൂമി ബുക്സിന് പിൻവശത്തുള്ള ന്യൂവേവ് ഫിലിം സ്‌കൂളിൽ നേരിട്ടെത്തിയും അപേക്ഷിക്കാം.

11 views0 comments
bottom of page