അൽഫോൻസോ കുറോൺ സംവിധാനം ചെയ്ത റോമ സിനിമയെക്കുറിച്ച് ന്യൂവേവ് ഫിലിം സ്‌കൂൾ വിദ്യാർഥികളായ Athul P Anil, Nitheesh Muthukad, വൈശാഖ് കൃഷ്ണൻ, Rinz Loranz, സിജു എന്നിവർ എഴുതുന്നു.
അതുൽ പി.
1970-71 മെക്സിക്കൻ കാലഘട്ടത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ച ഒരു ഡ്രാമ സിനിമയാണ് 'Roma'. Gravity, Harry potter and the prisoner of azkaban, children of men എന്നീ സിനിമകൾ ഒരുക്കിയ Alphonso Cuaron ആണ് Roma യുടെ സംവിധായകൻ. തൊണ്ണൂറ്റിയൊന്നാം അക്കാദമി അവാർഡിൽ പത്തോളം വിഭാഗങ്ങളിലാണ് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടത്. മെക്സിക്കോയിൽ നിന്നുള്ള ആദ്യത്തെ foreign language film എൻട്രിയാണ് Roma. ഒരേ സിനിമയ്ക്ക് മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നീ അവാർഡ് കിട്ടുന്ന ആദ്യത്തെ ആൾ Cuaron ആണ്. മുൻപ് പറഞ്ഞ സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റ് സ്റ്റൈൽ ആണ് റോമയ്ക്ക് ഉള്ളത്, അദ്ദേഹത്തിന്റെ ബാല്യത്തിലെ ഓർമ്മകൾ കോർത്തിണക്കിയാണ് റോമയെ വികസിപ്പിച്ചെടുത്തത്.
മെക്സിക്കൻ നഗരമായ റോമയിൽ കഴിയുന്ന ഒരു വീട്ടുജോലിക്കാരിയാണ് ക്ലിയോ. സോഫിയയും നാലു കുട്ടികളും പിന്നെ ഭർത്താവ് അന്റോണിയോയും അവരുടെ അമ്മയായ തെരേസയും അടങ്ങുന്ന കുടുംബത്തെയാണ് ക്ലിയോ പരിചരിച്ചു പോന്നിരുന്നത്. സോഫിയയും ക്ലിയോയും ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ, ഇവർ സമൂഹത്തിന്റെ വ്യത്യസ്ത തട്ടുകളിൽ ജീവിക്കുന്നവർ ആണെങ്കിലും ഇവർ അനുഭവിക്കുന്ന വിധി ഒന്ന് തന്നെയാണ് ആ വിധി അവരെ കൂടുതൽ ഒന്നിപ്പിക്കുന്നു. എത്രയായാലും സോഫിയയുടെ കുടുംബത്തിന് ക്ലിയോ ഒരു ജോലിക്കാരിമാത്രമായിരുന്നു. പക്ഷെ ക്ലിയോ അവരെ സ്വന്തം കുടുംബം പോലെത്തന്നെയാണ് കണ്ടിരുന്നത്, ക്ലിയോ കുട്ടികളെ നോക്കിയിരുന്നത് സ്വന്തം കുട്ടികളായി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് അവസാനം ആ കുടുംബത്തിന്റെ മനസ്സിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നു.
അൽഫോൻസോയുടെ ബാല്യകാലത്തെ ഓർമ്മകൾ ആണ് ഈ സിനിമയുടെ ആധാരം എന്ന് നേരത്തെ പറഞ്ഞുവല്ലോ. അതുകൊണ്ടാവണം ഈ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിൽ എടുക്കാൻ തീരുമാനിച്ചത്. ഓർമ്മകളെ കാണിക്കാൻ നിറമില്ലായ്മയാണ് അനുയോജ്യമെന്ന് സംവിധായകൻ പറയുന്നു. Real space and real time technique ആണ് സിനിമയിൽ ഉടനീളം കാണാനാകുന്നത് നമ്മുടെ ജീവിതത്തിൽ സമയം എങ്ങനെ നീങ്ങുന്നു അതുപോലെയാണ് സിനിമയിലും നീങ്ങുന്നത്, ക്ലിയോ എന്ന ജോലിക്കാരിയുടെ സമയം long takes ആയിട്ടാണ് എടുത്തിരിക്കുന്നത് ഇതിലൂടെ നമ്മൾ ക്യാരക്ടറുമായി അടുക്കുന്നു, തറ കഴുകുന്നതാവട്ടെ, സിനിമ കാണുന്നതാവട്ടെ, പ്രസവിക്കുന്നത് വരെ കഥാപാത്രം എടുക്കുന്ന സമയമാണ് നമ്മൾ കാണുന്നത്. ഇതിലൂടെ കഥാപാത്രത്തിന്റെ മാനസിക സംഘര്ഷങ്ങളെല്ലാം നമുക്ക് മനസിലാകുന്നു. സിനിമ വളരെയധികം റിയലിസ്റ്റിക് ആകുന്നു. സിനിമയിൽ ഉടനീളം കാണുന്നത് വൈഡ് ഷോട്ടുകളാണ് കഥാപാത്രങ്ങളുടെ നീങ്ങലുകൾക്ക് കൂടുതൽ കണ്ടിന്യൂയിറ്റി ഇതിലൂടെ തോന്നുന്നു. വൈഡ് ഷോട്ടുകളിൽ പാനിംങ് ആൻഡ് ട്രാക്കിംഗ് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾ തെരുവിലൂടെ നടന്നുപോകുമ്പോൾ സൈഡിൽ നിന്നാണ് ട്രാക്ക് ചെയ്യുന്നത്. അത് അന്നത്തെ മെക്സിക്കൻ തെരുവുകളെ കാണിക്കുവാൻ ഉപയോഗിച്ചതായി കാണാം. സോഫിയയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ സിനിമയുടെ തുടക്കത്തിൽ കാണിക്കുന്നുണ്ട്. വളരെ മെറ്റീരിയലിസ്ടിക് ആയിട്ടാണ് അന്റോണിയോയെ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം കാർ പാർക്ക് ചെയ്യാൻ എടുക്കുന്ന സമയവും കരുതലും അത് മനസ്സിലാക്കിത്തരുന്നു. മെക്സിക്കോയുടെ രാഷ്ട്രീയചരിത്രത്തിന്റെ ചില ഭാഗങ്ങളെല്ലാം ചിത്രത്തിന്റെ ഇടയിൽ കടന്നു പോവുന്നു. അപ്പർക്ലാസ്സിന്റെ ക്രൂരവിനോദങ്ങളും പാട്രിയാർക്കിയൽ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം സിനിമയിലൂടെ പറയുന്നു.
വൈശാഖ് കൃഷ്ണൻ
"റോമാ-ജീവിതത്തെ രേഖപെടുത്തിയിരിക്കുന്നു" .സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ജനങ്ങളുടെ പ്രതിഷേധ sequence-കളും തുടർന്ന് ഉണ്ടാകുന്ന traffic-ൽ കുടുങ്ങി പോവുന്ന രംഗങ്ങളും എല്ലാം ശബ്ദത്തെ എത്ര മികച്ച രീതിയിൽ ആളുകളിൽ tension build ചെയുവാൻ ഉപയോഗിക്കാം എന്ന് കാണിച്ചുതരുന്നു. അതുപോലെ തന്നെ എടുത്തു പറയേണ്ട രംഗം ആണ് നീന്തൽ അറിയാത്ത ക്ലിയോ കുട്ടികളെ രക്ഷിക്കുവാൻ കടലിലേക്ക് ഇറങ്ങിചെല്ലുന്ന രംഗം. ആ ഒരു രംഗം ചിത്രീകരിച്ച cinematographer 'alfonso curon-ന് വലിയൊരു കയ്യടി കൊടുത്തേ മതിയാവൂ.
റോമയിലെ രംഗങ്ങളിലെ ചെറിയ വസ്തുക്കൾ പോലും വലിയ കഥകൾ പറയുന്നു. low angle shot-ൽ വിമാനം പറന്നുപോവുന്നതിൽ തുടങ്ങുന്ന ചിത്രം പിന്നീട് രണ്ടുപ്രാവശ്യം കൂടെ വിമാനത്തെ ഫ്രെയിംമിൽ കൊണ്ടുവരുന്നു, ക്ലിയോ അടുത്തത് ഏന്തെന്നറിയാതെ നിൽക്കുന്ന സമയത്ത് middle ഷോട്ടിലൂടെയും, പ്രശ്നങ്ങളിൽ നിന്നും തരണം ചെയ്ത് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ക്ലിയോ-വിൽ ചിത്രം അവസാനിക്കുന്ന സമയത്ത് top ആംഗിൾ ഷോട്ടിലൂടെ വിമാനം കടന്നുപോവുന്നതിലൂടെ ഇനി ക്ലിയോയുടെ ജീവിതം ഉയർച്ചയിലേക്ക് എന്ന് പറഞ്ഞു നിർത്തുന്നു. അതുപോലെതന്നെ ക്ലിയോയുടെ കാമുകൻ ഉപയോഗിക്കുന്ന വടിയാവട്ടെ ആദ്യത്തെ രംഗത്തിൽ സ്വയരക്ഷയുടെ അഭ്യാസ പ്രകടനം കാഴ്ചവെക്കുമ്പോൾ, രണ്ടാമത്തെ രംഗത്തിൽ ക്ലിയോയെ തല്ലുവാൻ ഒരുങ്ങുന്നു, അതുപോലെ കാറുകളുടെ വലിപ്പചെറുപ്പവും ജീവിതത്തിന്റെ താളത്തെ അഭിമുഖികരിക്കുന്നു, സോഫിയയുടെ വീട്ടിലെ ഷെൽഫുകൾ ആവട്ടെ,സാധനങ്ങൾ ഒഴിഞ്ഞ വീടിലെ മുറിയാവട്ടെ,അനാവശ്യകാര്യങ്ങൾ ഒഴിപ്പിച്ചാൽ ജീവിതവും വീട്ടിലെ മുറിയെപ്പോലെ വലുതാവും എന്ന് പറഞ്ഞുവെക്കുന്നു.
റോമയിൽ ഉപയോഗിച്ചിട്ടുള്ള paning ഷോട്ട്-കളും long ഷോട്ട്-കളും സിനിമയിലെ രംഗങ്ങൾക്ക് ജീവൻ നൽകിയിരിക്കുന്നു, "ലോങ്ങ്‌ഷോട്ട്-കളിലാണ് ചിത്രത്തിന്റെ ആത്മാവ് കുടിയിരിക്കുന്നത്"എന്ന വാക്കുകൾ നമ്മൾക്ക് റോമ എന്ന ചിത്രത്തിലൂടെ തിരിച്ചറിയുവാൻ സാധിക്കുന്നുണ്ട്.
ക്ലിയോ ഒരു രംഗത്തിൽ പറയുന്നുണ്ട് "ഞാൻ ഗർഭിണിയാണ് അല്ലാതെ രോഗിയല്ല"എന്ന്, അതെ അസുഖങ്ങളും വിഷമങ്ങളും നമ്മുടെ ചിന്തകളിലാണുള്ളത് അവ മാറ്റേണ്ടിയിരിക്കുന്നു, ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ നമ്മൾ ക്ലിയൊയെയും സോഫിയെയും പോലെ തളരാതെ നേരിടേണ്ടിയിരിക്കുന്നു. നമ്മുടെ ആഗ്രഹങ്ങൾ വിമാനം പോലെ തലക്കുമീതെ പറന്നുയരുവാൻ വേണ്ടി പ്രയത്നിക്കേണ്ടിയിരിക്കുന്നു.
"അതെ റോമ ജീവിതത്തെ രേഖപ്പെടുത്തിയിരിക്കുന്നു".
നിധീഷ് മുതുകാട്
അൽഫോൻസോ ക്യുറോൻ 2018ൽ സംവിധാനം നിർവഹിച്ച റോമ എന്ന ചലച്ചിത്രം റിയലിസ്റ്റിക് ഡ്രാമ എന്ന രീതിയിൽ വേറിട്ട അനുഭവമാണ്
1970 ൽ മെക്സിക്കോ നഗരത്തിലെ സമ്പന്നവീട്ടിലെ അന്റോണിയയുടെയും സോഫിടെയും വീട്ടുജോലിക്കാരിയായ ക്ലിയോയുടെ കണ്ണിലൂടെയാണ് കഥപറയുന്നത്.
അന്നത്തെ മെക്സിക്കോയുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥയെയും ( dirtywar എന്നറിയപ്പെടുന്നു ) ചുരുക്കി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
'ക്ലിയോ കൂടെ യാത്രക്ക് വാ' എന്ന് പറയുന്ന കുട്ടികളുടെ നിഷ്കളങ്കത, നീന്തൽ അറിയാതെ കടലിൽ ചാടി കുട്ടികളെ രക്ഷപെടുത്തിയ ക്ലിയോയുടെ മാതൃത്യം, കംപാഷൻ, പുസ്തകഷെൽഫ് മാത്രം കൊണ്ടുപോവുന്ന, കാർ, വാച്ച് തുടങ്ങിയ ഇഷ്ട്ടങ്ങളിൽ അഭിരമിക്കുന്ന സോഫിയുടെ പുരുഷൻ, ഗർഭിണി ആയ ക്ലിയോയെ ഒഴിവാക്കി യുദ്ധം ചെയ്യാൻ പോവുന്ന കാമുകൻ,മറ്റിയിരിലിസ്റ്റിക് ചിന്തയിൽ തുടരുന്ന ആണുങ്ങളെ കാണിച്ച് തരുന്നു സിനിമ.
വിവാഹമോചനം ആവശ്യപ്പെട്ട സോഫിയയും കുട്ടികളും, പ്രസവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുപോയ കാമുകനുള്ള ക്ലിയോയും ഒരുമിച്ചിരുന്ന് ഐസ്ക്രീം കഴിക്കുമ്പോൾ പുറകിൽ ഒരു ഓർമപ്പെടുത്തൽ പോലെ കല്യാണ ആഘോഷകാഴ്ചകളും ശബ്ദങ്ങളും ഉണ്ട്.
സ്ത്രീജീവിതങ്ങളുടെ വൈവിദ്ധ്യമുള്ള ജീവിതാവസ്ഥകളോടൊപ്പമുള്ള
ക്ലിയോയുടെ സഞ്ചാരത്തെ ലാളിത്യത്തിലൂന്നി മികവോടെയുള്ള റിയലിസ്റ്റിക് അവതരണം സിനിമയുടെ ഒരു സവിശേഷതയാണ്.
സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്,
ലോങ്ങ് സിംഗിൾ ഷോട്ടുകളും സ്റ്റാറ്റിക്, ട്രാക്കിങ് ഷോട്ടുകളും ഉപയോഗിക്കുന്നു.
അഭിനേതാക്കൾ ഫ്രെയ്മിൽ ദൂരെ നിന്ന് അടുത്തേക്ക് വരുന്ന സമയം ഒക്കെ ഉപയോഗിക്കുകയും കാണിയെ കാത്തിരിപ്പിക്കുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞതെല്ലാം സിനിമയെ റിയലിസ്റ്റിക് ആക്കുന്നുണ്ട്.. ഫീൽ ദി പ്രെസെന്റ് എന്ന ചിന്തയിലൂന്നിയ ഒരു ദൃശ്യശൈലി ആണ്
ഉപയോഗിക്കുന്നത്.
റിൻസ് ലോറൻസ്
70 കളിൽ Mexico നഗരത്തിൽ ജീവിച്ചിരുന്ന ഒരു middle-class family ലെ വീട്ടുജോലിക്കാരിയുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്ര ആണ് സിനിമ.
സമൂഹത്തിൽ വളരെ ഒതുങ്ങി ജീവിക്കുന്ന ഒരു വിഭാഗമാണ് വീട്ടുജോലിക്കാർ. അവരുടെ ജീവിതത്തിലൂടെ നമ്മളെ empathies ചെയ്പ്പിച്ചുകൊണ്ട്, വളരെ ചെറിയ ഒരു space ൽ നിൽക്കുന്നവരുടെ ജീവിതപ്രശ്നങ്ങളും അവർ അതിനെ സഹിച്ചു മുന്നേറുന്ന രീതികളും നമ്മുക്ക് സിനിമ കാണിച്ചു തരുന്നു.
സിനിമയുടെ ആദ്യ shot തറ തുടയ്ക്കുന്ന ഒന്നാണ്, അതിന്റെ reflection ൽ ഒരു വിമാനം പറന്നു പോകുന്നതും. സിനിമയുടെ അവസാന shot കഥനായികയായ വീട്ടുജോലിക്കാരി Cleo വളരെ ഉയരത്തിൽ ഉള്ള ഒരു സ്റ്റെപ് കയറുന്നതും ആകാശത്തിലൂടെ ഒരു വിമാനം പറന്നുപോകുന്നതുമാണ്. ഇത് സിനിമക്ക് ഒരു പ്രിത്യേക structure കൊടുക്കുന്നുണ്ട്. വിമാനം, metaphorical ആയി കാണിച്ച ഒരു shot നെ ഓർമപ്പെടുത്താൻ അല്ലെങ്കിൽ ഉയരങ്ങളെയും സ്വാതന്ത്ര്യത്തെയും ഒക്കെ സൂചിപ്പിക്കുന്ന ഒന്നായി കൂട്ടി വായിക്കാം. തറയിൽനിന്ന് ഉയരങ്ങളിലേക്ക് എന്ന് വേണമെങ്കിൽ ഈ structure നെയും സിനിമയും poetic ആയി പറയാം. സിനിമ യുടെ ആദ്യവസാനം Cleo എന്ന character ന് ഉണ്ടാകുന്ന change. ആ space ൽ ആ character ന് വരുന്ന importance എല്ലാം സിനിമ വളരെ poetic ആയി സംസാരിക്കുന്നുണ്ട്. എന്നാൽ humanity എന്ന element explore ചെയുന്നത് വഴി സിനിമ അതിനെ വളരെ റിയലിസ്റ്റിക് ആക്കുന്നു.
Cleo എന്ന വീട്ടുജോലിക്കാരിയുടെ ജീവിതത്തിൽ നിന്ന് കഥ പറയുന്നതുകൊണ്ട് സിനിമ ഒരു particular പ്രശ്‌നത്തെ ഊന്നി സംസാരിക്കാതെ തോന്നിയ വഴിക്കെല്ലാം പോകുന്നത് narrative ന്റെ absence ആണെന്ന് തോന്നാമെങ്കിലും, ജീവിതം unpredictable and meaningless ആണെന്ന സത്യം, ആ character നെ empathies ചെയ്ത് സിനിമയുടെ ഒഴുക്കിൽ പെട്ട് ഒഴുകുമ്പോൾ നമ്മുക്ക് മനസിലാകും.
Close up shots വളരെ കുറച്ച് ഉപയോഗിച്ചിരിക്കുന്നത് Cleo യുടെ ജീവിതത്തിന്റെ ചുറ്റുപാടുകളും തിരക്കുകളും നമുക്ക് കാണിച്ചു തരുന്നു."I like being dead" എന്ന ഡയലോഗും scene ഉം മനസ്സിൽ തട്ടുന്നത്, Cleo യുടെ അതുവരെയുള്ള തിരക്കേറിയ ജീവിതത്തിന്റ നേർരൂപം വിജയകരമായി നമ്മളിൽ എത്തിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നതിനെ ആണ് സൂചിപ്പിക്കുന്നത്. അതുപോലെതന്നെ Cleo മാത്രമുള്ള scene കളിൽ long shot ഉപയോഗിച്ച് ആ space നമ്മുക്ക് വളരെ പരിചിതമാക്കുന്നുണ്ട്. Cleo യുടെ ലോകം യഥാർത്ഥത്തിൽ ആ വീട് ആണ്.
Cleo ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആണെങ്കിലും സിനിമയുടെ ചില scene കൾ, അവൾ ഒരു വീട്ടുജോലിക്കാരിയാണെന്ന് വീട്ടുകാർ മറന്നുപോയിട്ടില്ല എന്ന് നമ്മളെ കാണിച്ചു തരുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു scene ആണ് വീട്ടുടമസ്ഥൻ യാത്ര പോകുമ്പോൾ പട്ടി തീട്ടം കോരി കളയാത്തത്തിൽ Cleo നെ വീട്ടുടമസ്ഥവഴക്ക് പറയുന്ന scene. പട്ടി തീട്ടത്തിന്റ കാര്യം ഒരു സബ് പ്ലോട്ട് ആയി നേരെത്തെ build ചെയ്ത് എടുക്കുന്നുണ്ട്. അത് പോലെ വീട്ടുടമസ്ഥന്റെ വിലകൂടിയ car കയറ്റാനുള്ള ബുദ്ധിമുട്ട് ഒരു സബ് പ്ലോട്ട് ആയി build ചെയ്ത് എടുത്ത് ബുക്സ് എടുക്കാതെ ഷെൽഫ് മാത്രം കൊണ്ടുപോകുന്നതിൽ നിർത്തുന്നത് വഴി വീട്ടുടമസ്ഥൻ വളരെ materialistic ആണെന്ന ആശയത്തെ സിനിമ convey ചെയുന്നു.
Cleo pregnant ആണെന്ന വിവരം വീട്ടുടമസ്ഥയോട് പറയാൻ പോകുമ്പോൾ pressure time build ചെയ്യുന്നത് evident ആണ്. അതുപോലെ തന്നെ കുട്ടികളെ കടലിൽനിന്ന് രക്ഷിക്കാൻ പോകുന്ന scene ൽ long shot use ചെയ്ത് pressure time build ചെയ്തിരിക്കുന്നത് brilliant ആണ്. Pregnancy scene ൽ Cleo യെ ഫോർഗ്രൗണ്ടിൽ നിർത്തി കൊണ്ട് കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന shot രണ്ട് കാര്യങ്ങൾ തമ്മിലുള്ള relationship convey ചെയ്യുന്ന ഒരു ഷോട്ട്ന്റെ വളരെ brilliant ആയ ഉപയോഗം ആണ്. ഒരു poetic സ്റ്റൈൽ ഓഫ് storytelling build ചെയ്യാൻ ഇതെല്ലാം സിനിമയെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
Cleo യുടെ ഒപ്പം Cleo യുടെ ജീവിതത്തിലൂടെ നടന്ന്, നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന മാനുഷികതയിൽ ഊന്നിയ ഒരു കവിതയാണ് റോമ.
സിജു
"നിങ്ങളൊരിക്കലും ഒരൽഭുതം പ്രതീക്ഷിക്കരുത്. എല്ലാ ഊർജവും മാജിക്കുമെല്ലാം നിങ്ങളുടെ മനസിലാണ്. അത് നിങ്ങൾക്കും പുറത്തെടുക്കാം. " ആയോധന കല പരിശീലിപ്പിക്കാൻ വരുന്ന പ്രൊഫ. സൊവേക്ക് ഇതു പറഞ്ഞതിന് ശേഷം വളരെ ലളിതമെന്ന് തോന്നിക്കുന്ന ഒരു അഭ്യാസം കാണിക്കുന്നു. അതുകണ്ട് എല്ലാവരും ചിരിക്കുന്നു. അപ്പോൾ ചിരിക്കുന്നവരോട് സൊവേക്ക് അത് പോലെ ചെയ്യാൻ ആവശ്യപ്പെടുന്നു. ഒരാളൊഴികെ ആർക്കുമത് ചെയ്യാനാകുന്നില്ല. കാണികളുടെ കൂട്ടത്തിൽ നിൽക്കുന്ന ക്ലിയോ എന്ന പെൺകുട്ടിയാണ് സൊവേക്ക് ചെയ്യുന്നതു പോലെ ഉള്ളിലുള്ള ഊർജത്തെ ഏകാഗ്രതയോടെ പുറത്ത് കൊണ്ടുവന്ന് അഭ്യാസം കാണിക്കുന്നത്. റോമ എന്ന ചിത്രത്തിലെ ഈ രംഗത്തിൽ ക്ലിയോ എന്ന പെൺകുട്ടിയുടെ ഈ അഭ്യാസ പ്രകടനം ഒരു ക്ലോസ് ഷോട്ടിൽ കാണിക്കുമെന്ന് കരുതുന്നവർക്ക് തെറ്റി. ആൾക്കൂട്ടത്തിൽ നിൽക്കുന്ന പെൺകുട്ടി മാത്രമാണ് ഈ രംഗത്തിലുള്ളത്.
ക്ലിയോ എന്ന ഈ പെൺകുട്ടിയിലൂടെ മെക്സിക്കോയിലെ ഒരു കാലഘട്ടത്തിലെ രാഷട്രീയത്തേയും ജീവിതത്തേയും അഭ്രപാളികളിൽ എത്തിത്തുകയാണ് അൽഫോൺസോ കുറോൺ. Netflix ന് വേണ്ടി നിർമ്മിച്ച റോമയിൽ കുറോൺ പ്രമേയത്തിലും ഛായാഗ്രഹണത്തിലും നിശബ്ദമായ പരീക്ഷണമാണ് നടത്തിയത്. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷ കേന്ദ്രിത ചിന്താഗതികളെ കുറോൺ ഈ ചിത്രത്തിലൂടെ തുറന്നു കാട്ടുന്നുണ്ട്. സിനിമയുടെ തുടക്കം സോഫിയ, ഭർത്താവായ ഡോക്ടർ കുട്ടികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് പോകുന്നത്. ക്ലിയോ എന്ന വേലക്കാരിയിലൂടെയാണ് ആ വീടും അവിടത്തെ ജീവിതവും അവതരിപ്പിക്കുന്നത്. എന്നാൽ വേലക്കാരികളായ ക്ലിയോ, അഡേല , സോഫിയ തുടങ്ങിയ പല പ്രായത്തിലുള്ള സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിന്റെ കേന്ദ്ര പ്രമേയത്തിലേക്ക് വളരെ സാവാധാനത്തിൽ കടന്നു വരുന്നു. അവരുടെ കഥയും കാഴ്ചകളും അതിജീവനവുമാണ് റോമ.
പട്ടിത്തീട്ടം കോരുന്ന ക്ലിയോവിലൂടെ തുടങ്ങി പടികൾ കയറി മുകളിലേക്ക് കയറുന്ന ക്ലിയോവിലാണ് ചിത്രം അവസാനിക്കുന്നത്. അതിനിടയിൽ അവൾ പ്രണയത്തിലാകുന്നുണ്ട്. ഗർഭിണിയായ ശേഷം കാമുകനാൽ വഞ്ചിക്കപ്പെടുന്നുണ്ട്. അതിനെയെല്ലാം ക്ലിയോ അതിജീവിക്കുന്നു.
ചെറിയൊരു ഭൂമി കുലുക്കത്തെ സിനിമയിൽ കുറോൺ ആവിഷ്ക്കരിക്കുന്നുണ്ട്. ആ സമയത്ത് ആശുപത്രിയിൽ പ്രസവ വാർഡിനടുത്ത് നിൽക്കുകയാണ് ക്ലിയോ. അവളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയം. ഭൂമി കുലുങ്ങുമ്പോൾ എല്ലാരും നിലത്തിരിക്കുബോൾ ക്ലിയോ ആശങ്കപ്പെടുന്നത് പ്രസവ വാർഡിലെ കുട്ടികളെക്കുറിച്ചോർത്താണ്. ചിത്രത്തിന്റെ അവസാനം കടലിൽ പെട്ടു പോയ കുട്ടികളെ നീന്തലറിയാത്ത ക്ലിയോ സാഹസികമായി രക്ഷിക്കുന്നുണ്ട്. ഇങ്ങനെ
ക്ലിയോ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തെല്ലാം തന്റെ ഊർജം മുഴുവൻ പുറത്തെടുക്കുന്നുണ്ട് ക്ലിയോ. കടലിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതോടെ ആ വൃത്തം പൂർത്തിയാക്കുകയാണ് കുറോൺ.
പ്രെഫ. സൊ വേക്കിന്റെ വാക്കുകളുടെ ആവിഷ്കാരമാകുകയാണ് ഇവിടെ റോമ.
കാമുകനാൽ ഉപേക്ഷിക്കപ്പെട്ട ക്ലിയോ അവന്റെ കുട്ടിയെ പ്രസവിക്കാൻ മാനസികമായി തയ്യാറെടുക്കുമ്പോൾ നഗരത്തിൽ കലാപം പൊട്ടിപ്പുറപ്പെടുന്നുണ്ട്. നഗരത്തിൽ പെട്ടു പോയ ക്ലിയോക്ക് നേരെ കലാപകാരിയായ കാമുകൻ തന്നെ തോക്കുചൂണ്ടുന്നു. ക്ലിയോ പതറിപ്പോകുന്ന ഒരേ ഒരു സന്ദർഭവും ഇതു തന്നെ. അവളുടെ ബ്ലാഡർ പൊട്ടുന്നു. അങ്ങനെ വയറ്റിനകത്തെ കുട്ടി അവന്റെ അച്ഛനാൽ തന്നെ കൊല്ലപ്പെടുന്നു. വൈകാരികമായ ഈ
രംഗത്തെ കുറോൺ അതി വൈകാരികതകളില്ലാതെയാണ് ചിത്രീകരിക്കുന്നത്. കലാപം ആത്യന്തികമായി സ്ത്രീകളേയും കുട്ടികളെയുമാണ് ബാധിക്കുന്നതെന്ന രാഷ്ട്രീയം കുറോൺ ഇവിടെ അടിവരയിടുന്നു.
ക്ലിയയോട് അത്ര സൗഹൃദത്തിലല്ല വീട്ടുടമയായ സോഫിയയുടെ പെരുമാറ്റം. പക്ഷെ ഭർത്താവിനാൽ വഞ്ചിക്കപ്പെടുന്ന സോഫിയയും , കാമുകനാൽ വഞ്ചിക്കപ്പെടുന്ന ക്ലിയയും അതിജീവനത്തിന്റെ വഴികളിൽ പരസ്പരം സ്നേഹവും കരുതലും കൈമാറ്റം ചെയ്യുന്നുണ്ട് .
ഇടുങ്ങിയ പോർച്ചിൽ പാർക്ക് ചെയ്യുന്ന കാർ, പൊട്ടിപ്പൊളിഞ്ഞ കാർ, പിന്നിട് വാങ്ങുന്ന ചെറിയ കാർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലെ ആകാശം, ആകാശത്തേക്ക് കയറിപ്പോകുന്ന ഗോവണി , കടൽ, ബുക്ക് ഷെൽഫ് , അലക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ അങ്ങനെ കഥ പറച്ചിലിന് കഥാപാത്രങ്ങൾക്കപ്പുറത്തുള്ള വസ്തുക്കളെയും ദൃശ്യങ്ങളേയും കുറോൺ എന്ന സംവിധായകൻ സമർത്ഥമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ക്ലിയോവും കാമുകനും തീയറ്ററിൽ ഇരുന്ന് സിനിമ കാണുന്ന ഒരു രംഗമുണ്ട് റോമയിൽ . വളരെ വൈഡായ ഫ്രയിം. തീയറ്ററിലെ ഏറ്റവും പിന്നിലിരിക്കുന്ന കാഴ്ചക്കാരന്റെ ഐ ലെവലിൽ ആണിവിടെ ക്യാമറ. പിന്നിലിരിക്കുന്ന ആ കാഴ്ചക്കാരൻ റോമ കാണുന്ന നമ്മൾ ഓരോരുത്തരുമാണ്. റോമയിൽ നിറയെ ഇത്തരം വൈഡ് ഫ്രയിമുകളാണ് കുറോൺ പരീക്ഷിക്കുന്നത്. അതിലൂടെ പല ഇടങ്ങളിലും കാഴ്ചക്കാരൻ സിനിമയിലെ ഒരു കഥാപാത്രം തന്നെയാകുന്നുണ്ട്. നഗരത്തിലെ ഫുഡ് പാത്തിലൂടെ ഓടിപ്പോകുന്ന കുട്ടികളെ പ്രേക്ഷകനും അറിയാതെ ആൾക്കൂട്ടത്തിൽ തിരയുന്നുണ്ട്. 60-70 കാലഘട്ടത്തിലെ മെക്സിക്കോയുടെ രാഷ്ടീയത്തിലേക്കും കു റോൺ സമർത്ഥമായി പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. PRI റെവല്യൂഷനറി പാർട്ടിയും "ഡർട്ടി വാറു "മാണ് 1960 - 70 കളിലെ മെക്സിക്കോയെ ചരിതത്തിൽ അടയാളപ്പെടുത്തുന്നത്.
പഴയ ടി വി യിലൂടെയും, കാറിലൂടെയും ആ കാലഘട്ടത്തെ തിരശീലയിലെത്തിക്കാൻ റോമ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെ കുറോണിന് കഴിയുന്നുണ്ട്. അതിനാൽ പല വട്ടം കണ്ട് ആസ്വദിക്കേണ്ട ചിത്രമാണ് റോമ.