Two: A Fable Story
അതുൽ പി

പന്ത്രണ്ടു മിനിറ്റ് ദൈർഘ്യം വരുന്ന ഈ സിനിമ കണ്ടിട്ട് ആദ്യം എന്റെ മനസ്സിൽ തോന്നിയ സന്ദേശം 'money cant buy happiness ' എന്നതാണ്. പക്ഷെ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ 'consumer capitalism, anti- war' എന്നുള്ള ആശയങ്ങളും ഈ സിനിമയിലൂടെ പങ്കുവെക്കുന്നുണ്ടെന്ന് മനസ്സിലായി.
അറുപതുകളിലെ അമേരിക്കയും വിയറ്റ്നാമും തമ്മിലുള്ള യുദ്ധത്തിനെതിരെയുള്ള നിശബ്ദ പോരാട്ടമാണ് ഈ സിനിമ. സിനിമയുടെ പേരു പോലെ തന്നെ വ്യത്യസ്ത പശ്ചാത്തലവും സ്വഭാവമുള്ള രണ്ടു വ്യക്തികളെ നമ്മുടെ മുമ്പിൽ എത്തിക്കുന്നു. ഇതിൽ കൊക്കക്കോള കുടിച്ചു നിൽക്കുന്ന പണക്കാരനായ കുട്ടി മുതലാളിത്തത്തിന്റെ പ്രതീകമായ അമേരിക്കയോടും പാവപ്പെട്ട കുട്ടി ജീവിക്കാനായി പോരാടുന്ന വിയറ്റ്നാമിനെയും പ്രതിനിധാനം ചെയ്യുന്നു.
രണ്ട് മേധാവിത്വ ശക്തികളും പാവങ്ങളുടെ സമാധാനം തകർക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു. തന്റെ കളിപ്പാട്ടങ്ങളുടെ കമനീയ ശേഖരം ഉപയോഗിച്ച് പാവപ്പെട്ട കുട്ടിയെ ഒന്നൊന്നായി തോൽപ്പിക്കുന്നു. തോറ്റ് പിൻവാങ്ങേണ്ടി വന്നതിനുശേഷം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ പട്ടം പണക്കാരനായ കുട്ടി വെടിവെച്ച് ഇടുന്നു. പാവപ്പെട്ടവന്റെ സന്തോഷത്തിന്റെ ചിറകുകൾ വെടിവെച്ച് ഇട്ടതിനുശേഷം വിജയചിരിയുമായി അകത്തേക്ക് പോയ കുട്ടി പിന്നീടുള്ള കുഴൽ ഗാനത്തിന് മുമ്പിൽ നിരാശനാവുന്നു.
ഈ ഒരു അവസരത്തിൽ അവന്റെ അഹങ്കാരത്തിന്റെ ഗോപുരം തകർന്നുവീഴുന്നു.
നിശബ്ദത ചലച്ചിത്രങ്ങളെ സ്നേഹിക്കുന്ന റേ സംഭാഷണം ഇല്ലാതെയാണ് ഈ മാസ്റ്റർ
പീസ് നമുക്കു മുമ്പിൽ എത്തിക്കുന്നത്. ഇതിലെ രണ്ട് കുട്ടികളുടേയും അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. കുട്ടികളെ കൊണ്ട് ഇത്രയും സ്വാഭാവികമായ അഭിനയം കാഴ്ച വെപ്പിക്കാൻ പ്രതിഭയുള്ള സംവിധയകർക്ക് മാത്രമേ സാധിക്കുകയുള്ളു.